Spread the love

കൊച്ചി: ശബരിമലയില്‍ പിടിമുറുക്കാന്‍ ബിജെപി. ശബരിമലയിലെ സ്വര്‍ണക്കൊളള കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ക്ഷേത്രത്തെ സംരക്ഷിക്കാന്‍ കേന്ദ്രം തയാറാണെന്നുമുളള ബിജെപി സ്ംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയും വിരല്‍ചൂണ്ടുന്നത് ബിജെപിയുടെ ലക്ഷ്യത്തിലേക്കാണ്. ഇന്നലെയാണ് ഇരുവരും ഈ അഭിപ്രായം പ്രകടിപ്പിച്ചത്. രാജ്യത്തെ പ്രധാന ക്ഷേത്രങ്ങള്‍ കേന്ദ്രപരിധിയില്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലും തിരുപ്പതിയിലും അടുത്തയിടെ പുറത്തുവന്ന തട്ടിപ്പുകള്‍ ഇത്തരത്തിലുളള സാധ്യതയിലേക്ക് കൂടുതല്‍ പരിഗണിക്കപ്പെടാന്‍ ഇടയുണ്ടെന്നാണ് സൂചനകള്‍.

കോഴിക്കോട് ശബരിമല സ്വര്‍ണ ക്കൊള്ളക്കേസില്‍ കേന്ദ്ര ഏജന്‍ സികള്‍ നിയമപരമായി ഇടപെടുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കോഴിക്കോട് അറിയിച്ചു.എഫ്‌ഐആര്‍ ഇട്ടാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാം. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ രാഷ്ട്രീയമായി കാണേണ്ടതില്ല.ഞങ്ങള്‍ ദൈവതുല്യരായി കരുതുന്നവര്‍ പറയുന്നത് ചെയ്യാതിരിക്കുന്നതെങ്ങനെ’ എന്നാണ് അറസ്റ്റി ലായവര്‍ ചോദിച്ചത്. വിശ്വാസികള ല്ലാത്ത അവര്‍ പറയുന്ന ‘ദൈവതുലര്‍’ ആരെന്നത് വ്യക്തമാവട്ടെ മന്ത്രി പറഞ്ഞു.

ശബരിമലയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ബിജെപി സം സ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശനിയാഴ്ച പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സം സാരിക്കുകയായിരുന്നു അദ്ദേ ഹം. ശബരിമലയെയും അവിടെ എത്തുന്ന വിശ്വാസികളെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ ക്കാരിന് കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പറയണം. അത് നരേന്ദ്രമോദിയോട് പറയാം.

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയനേതൃത്വമാണ്. പിണറായി വിജയന്‍ സര്‍ക്കാരി ന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. കേരളത്തിലെ മന്ത്രിമാര്‍ക്കും പങ്കുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. ഗുരുതര വീഴ്ച യുണ്ടായെന്ന് ഏത് സാധാരണ ക്കാരനും മനസ്സിലാകും.

30 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന് കൊള്ള നടത്താന്‍ മാത്രമേ ആഗ്രഹമു ള്ളൂ. ആരേയും ഒളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. ആരു ടെയെങ്കിലും വീട്ടില്‍ കയറി സ്വര്‍ണം എടുത്താല്‍, അത് വീഴ്ചയാ ണോ കളവാണോ എന്ന് തര്‍ക്കിക്കേണ്ടതില്ല. സിപിഎം ചെയ്താല്‍ അത് വീഴ്ച, മറ്റുള്ളവര്‍ ചെയ്താല്‍ കളവ് എന്നതാണ് അവരുടെ സമീപനം. ഇത് ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.