കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും മത്സരിക്കുന്നു. മൂന്നു മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി പാലായിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനം ബിജെപിയുടെ കേരളത്തിലെ ശക്തിപ്രകടനമാക്കാന്‍ ബിജെപി. രണ്ടു ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രിയുടെ കേരശ സന്ദര്‍ശനം. ഇതില്‍ 29ന് പാലക്കാടും തൃശൂരിലും എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും.
രണ്ടാം ഘട്ടമായി ഏപ്രില്‍ 4ന് പാലായിലും തിരുവനന്തപുര ൃത്തും മോദി പ്രചാരണത്തിന് എത്തുന്നുണ്ട്. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയാണ് പാലായില്‍ നടക്കുക. അതേ ദിവസം തിരുവനന്തപുരത്ത് റോഡ് ഷോയും ഉണ്ട്.ഏപ്രില്‍ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴി ക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പാലായില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജും പൂഞ്ഞാറില്‍ പി.സി ജോര്‍ജുമാണ് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി മത്സരത്തെ ബിജെപി വളരെ സൂഷ്മമായാണ് വിലയിരുത്തുന്നത്. ക്രൈസ്തവ മേഖലയിലേക്കുളള ബിജെപിയുടെ ചുവടുവയ്പ്പായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.

