തൃശ്ശൂർ പട്ടിക്കാട് വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയേക്കല്‍ വീട്ടില്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദമിനാണ് പാമ്പ് കടിയേറ്റത്. കുട്ടിയെ ശംഖുവരയന്‍ പാമ്പാണ് കടിച്ചത്.
കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റതെന്ന് മാതാപിതാക്കൾ പറഞ്ഞു.
അതേസമയം കുഞ്ഞിന്റെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പാമ്പുകടിയേറ്റ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സയും മറുമരുന്നും നൽകാൻ സാധിച്ചതാണ് കുഞ്ഞിന്റെ ജീവൻ സുരക്ഷിതമാക്കിയത്. കുഞ്ഞ് നിരീക്ഷണത്തിൽ തുടരുകയാണ്.

