Spread the love

കൊച്ചി: നടൻ കൂട്ടിക്കൽ ജയചന്ദ്രനെ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. ഇപ്പോഴിതാ താൻ നേരിട്ട വ്യാജ ലൈംഗിക പീഡനക്കേസും തുടർന്നുണ്ടായ ഒളിവുജീവിതത്തെ തുറന്നു പറയുകയാണ് നടൻ. തന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ നടൻ ദിലീപും ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറും നൽകിയ പിന്തുണ വലുതായിരുന്നുവെന്ന് നടൻ പറയുന്നു..‌

അതേസമയം കേസുമായി ബന്ധപ്പെട്ട് ജയചന്ദ്രൻ ഒളിവിലായിരുന്ന സമയത്ത് ഭാര്യ ബസന്തിക്ക് ഏറ്റവും കൂടുതൽ മാനസിക പിന്തുണ നൽകിയത് നടൻ ദിലീപായിരുന്നു. “ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മൂന്ന് നേരവും വൈദ്യരുടെ മരുന്ന് പോലെ ദിലീപേട്ടൻ എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കുമായിരുന്നു. ജയചന്ദ്രന് പിടിച്ചുനിൽക്കാൻ ദൈവം ശക്തി നൽകുമെന്നും അബദ്ധങ്ങളൊന്നും കാണിക്കരുതെന്നും അദ്ദേഹം എന്നോട് പറഞ്ഞു . കൂടാതെ രാഹുൽ ഈശ്വറും പ്രതിഫലേച്ഛയില്ലാതെയാണ് സഹായിച്ചത്,” ഭാര്യ ബസന്തി പറഞ്ഞു.

ജയചന്ദ്രന് നാല് വയസുകാരിയെ പീഡിപ്പിച്ചു എന്നാരോപിച്ചുള്ള കേസിലാണ് എട്ടുമാസത്തോളം ഒളിവിൽ കഴിയേണ്ടി വന്നത്. താൻ ചെയ്യാത്ത തെറ്റിന്റെ പേരിലായിരുന്നു ഈ ക്രൂരതയെന്നും, പഴം തിന്നും വെള്ളം കുടിച്ചുമാണ് പലപ്പോഴും ജീവൻ നിലനിർത്തിയതെന്നും ജയചന്ദ്രൻ പറഞ്ഞു. തന്നെ കുടുക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ താൻ.