Spread the love

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പുള്ള അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.

 

സംസ്ഥാനത്തെ ഹരിത കർമ സേനാംഗങ്ങൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികൾ എന്നിവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും

 

കേരളത്തിലെ ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വർഷം 15 കോടി രൂപ ഇതിനായി വേണ്ടിവരും. അത് ബജറ്റിൽ മാറ്റിവെയ്ക്കുന്നതായും മന്ത്രി പ്രഖ്യാപി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ മെഡിസെപ്പ് 2.0 പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 11 ലക്ഷത്തോളം പെൻഷൻകാർക്കും സൗജന്യ മെഡിക്കൽ സേവനം മെഡിസെപ്പിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 104 വയസുള്ള ആൾവരെ പദ്ധതിയിൽ അംഗമായി സേവനം തേടിയിട്ടുണ്ട്.

 

കൂടുതൽ പാക്കേജുകളും കൂടുതൽ ആശുപത്രികളും ചേർത്ത് മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ നടപ്പിൽ വരും. രണ്ടാം ഘട്ടത്തിന് 8,244 രൂപയാണ് വാർഷിക പ്രീമിയം. ശമ്പളത്തിലും പെൻഷനിലും നിന്ന് മാസം 687 രൂപ പിടിക്കും. ചികിത്സാ പാക്കേജ് നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കും. ഒന്നാം ഘട്ടത്തിൽ 500 രൂപയായിരുന്നു പ്രതിമാസ പ്രീമിയം. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയ്ക്കാണ് നിർവഹണ ചുമതല. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കൽ, സർജിക്കൽ ഉൾപ്പെടെ 2,516 പാക്കേജുകൾ പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനൽ ചെയ്യാനുള്ള വ്യവസ്ഥയുമുണ്ട്. പ്രതിദിനം 5,000 രൂപ വരെ മുറി വാടക, സർക്കാർ പേ വാർഡ് മുറി വാടക പ്രതിദിനം 2,000 രൂപ വരെയാക്കി ഉയർത്തി.

 

റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ വിഹിതം. നാലുഘട്ടങ്ങളിലായി ആർആർടിഎസ് നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നഗര മെട്രോകളെ ബന്ധിപ്പിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിക്ക് പകരം തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ ആർആർടിഎസ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

 

സൗരോർജം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പിലാക്കുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഊർജമേഖയിലെ വിഹിതം 1309.94 കോടിയായി ഉയർത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്ക് 1238.08 കോടി രൂപ വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി.