അമേത്തി : ഭർത്താവിന്റെ ജനനേന്ദ്രിയം കുടുംബ വഴക്കിനിടെ രണ്ടാംഭാര്യ മുറിച്ചുമാറ്റി. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ അമേത്തിയിലെ ജഗദീഷ്പൂരിൽ ഫസംഗഞ്ച് കച്നാവ് ഗ്രാമത്തിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് അൻസർ അഹമ്മദിനെ (38 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടാംഭാര്യ നസ്ലിൻ ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾക്ക് അഹമ്മദിന് സബ്ജൂൽ, നസ്നീൻ ബാനു എന്നീ രണ്ട് ഭാര്യമാരുണ്ടെങ്കിലും ഇയാൾക്ക് കുട്ടികളില്ല. ഇതേ തുടർന്ന് വീട്ടിൽ തർക്കമുണ്ടാവുക പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇക്കാര്യം പറഞ്ഞ് ഞായറാഴ്ചയും തർക്കമുണ്ടായി. ഒടുവിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് നസീൻ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു. ഇയാളെ ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്

