രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾക്ക് അവസാനമുണ്ടാവണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ഡൽഹിയിൽ പാർലമെന്റിനു പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഛത്തീസ്‌ഗഢിൽ കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളെ അവർ ചെയ്യാത്ത കുറ്റത്തിന് സ്ത്രീകളാണെന്ന് പരിഗണന പോലുമില്ലാതെ ദേഹോപദ്രവമേല്പിക്കുകയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്നും ഇത്തരം ആക്രമണങ്ങൾ അനുവദിക്കാൻ പാടില്ല എന്നും അവർ പറഞ്ഞു. സർക്കാർ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നും തിരഞ്ഞെടുപ്പുകൾക്ക് മുൻപ് നടത്തുന്ന പി.ആർ. മാത്രമാണ് പല പ്രസ്താവനകളെന്നും അവർ കുറ്റപ്പെടുത്തി.
സർക്കാരിനെ കൊണ്ട് നടപടിയെടുക്കാൻ കഴിയുന്ന വിധത്തിൽ പൊതുജനങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടാക്കണമെന്നും പാർലമെന്റിനു മുൻപിൽ നടന്ന പ്രതിഷേധത്തിന് ശേഷം പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.

