കൃഷ്ണഭക്തിയുടെ വൈറല്‍ ഗാനം ‘തുളസിക്കതിര്‍ നുള്ളിയെടുത്ത’ സഹദേവന്‍ പട്ടശേരില്‍ ഒാര്‍മയില്‍
‘തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്… എന്ന വൈറല്‍ കൃഷ്ണഭക്തി ഗാനത്തിന്റെ രചയിതാവ് വിടവാങ്ങി. കൃഷ്ണക്തര്‍ ഒരു മയില്‍പീലി തുണ്ടുപോലെ ഹൃദയത്തോട് ചേര്‍ന്ന ഗാനത്തിന്റെ സൃഷ്ടാവായ കായംങ്കുളം തൊടിയൂര്‍ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരില്‍ എ.സഹദേവന്‍ ഇന്നലെയാണ് വിടവാങ്ങിയത്. സഹദേവന്‍ പട്ടശേരില്‍ എന്ന പേരിലാണ് പാട്ടെഴുതിയിരുന്നത്.
മൂന്നുപതിറ്റാണ്ടു മുമ്പ് സഹദേവന്‍ സമീപത്തെ ആശ്രമത്തിലെ ഭജനയ്ക്ക് എഴുതിയ ഗാനം സമീപത്തുളള ഹന്ന ഫാത്തിമ ആലപിച്ചതോടെയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഇതു കൂടാതെ നിരവധി ഭക്തി ഗാനങ്ങളും സ്തുതികളും എഴുതിയെങ്കിലും ഒന്നു പ്രകാശിപ്പിച്ചിട്ടില്ല. പിച്ചിപ്പൂ നുള്ളിയെടുത്തു എന്നാണ് ആദ്യം എഴുതിയത്. പിന്നീട് അത് തുളസികതിര്‍ എന്ന മാറ്റുകയായിരുന്നു, മരംകയറ്റത്തൊഴിലാളിയായിരുന്നു. ഭാര്യ: തങ്കമ്മ. മക്കള്‍: സുരേഷ്‌കുമാര്‍, സുഷമ കുമാരി, സുനില്‍കുമാര്‍.മരുമക്കള്‍: രാധ, ശ്രീധരന്‍, ഉഷാകുമാരി.

