Spread the love

കോഴിക്കോട് : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീനിവാസനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ പി ടി ഉഷ സ്ഥലത്തില്ലായിരുന്നു. സംഭവമറിഞ്ഞ പി ടി ഉഷ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.