കോട്ടയം : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഗാസ ഐക്യദാര്‍ഢ്യ സമ്മേളനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത്ത് തല ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ എന്നിവരെ മുസ്ലിം ലീഗ് കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗം ചുമതലപ്പെടുത്തി.
വ്യാഴാഴ്ച എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഗാസ ഐക്യദാര്‍ഢ്യ മഹാസമ്മേളനത്തില്‍ ആയിരത്തോളം പ്രതിനിധികളെ കോട്ടയം ജില്ലയില്‍ നിന്നും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ മുസ്ലിം ലീഗിന്റെ കീഴില്‍ വരുന്ന നിയോജകമണ്ഡലം കമ്മറ്റികള്‍ അതാത് പരിധിയില്‍ വരുന്ന പഞ്ചായത്ത് കമ്മിറ്റികളെ കോര്‍ഡിനേറ്റ് ചെയ്തു പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. ഓരോ നിയോജകമണ്ഡലം പരിധിയില്‍ വരുന്ന ജില്ലാ ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്ക് സമ്മേളനത്തിലേക്ക് പ്രതിനിധികളെ എത്തിക്കുന്നതിന്റെ ചുമതല ഉണ്ടായിരിക്കും.
പൂഞ്ഞാര്‍ നിയോജകമണ്ഡലം, മുണ്ടക്കയം മേഖല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പാലാ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും വനിതാ ലീഗിന്റെയും മറ്റു പോഷക സംഘടനകളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ ഹാജരാകണം.
സമ്മേളനം വന്‍വിജയപ്രദം ആക്കി തീര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന നീചകൃത്യങ്ങളും മനുഷ്യക്കുരുതിയും പലസ്തീനിലും, ഗാസായിലും അരങ്ങേറുന്നു. ഇത് കണ്ടുനില്‍ക്കാന്‍ മാനവികത ഉള്ളവര്‍ക്ക് കഴിയില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനുമുമ്പും നടത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ലോക ശ്രദ്ധ നേടിയതാണ്.
കോട്ടയം ജില്ലാ ലീഗ് ഹൗസില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി.എസ് അജ്മല്‍ ഖാന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ജില്ലാ മണ്ഡലം പോഷക സംഘടന ഭാരവാഹികളായ അസീസ് കുമാരനല്ലൂര്‍, മുഹമ്മദ് സിയാ, പി.പി മുഹമ്മദ് കുട്ടി, അബ്ദുല്‍ കരീം മുസ്ലിയാര്‍, പി.എം സലിം, പി.ടി സലിം, സി.പി ബാസിത്, അജി കൊറ്റമ്പടം, ഷാജി തട്ടാംപറമ്പില്‍, എം.സി ഖാന്‍, ബഷീര്‍ മൗലവി, ടി.സി ഷാജി, പി.എച്ച് ഷുക്കൂര്‍, ശിഹാബ് കാഞ്ഞിരപ്പള്ളി, പി.എം കബീര്‍, ഷഹബാസ് ഷെരീഫ്, മുഹമ്മദ് ജലീല്‍, സുബൈര്‍ പുളിന്തുരുത്തി, ഷമീര്‍ തലനാട്, പി.എം അബ്ദുല്‍സലാം, ഷബീര്‍ ഷാജഹാന്‍, നസീര്‍ മണങ്ങല്ലൂര്‍, സലിം അലി, എം.എം അഷറഫ്, അബ്ബാസ്, അഫ്‌സല്‍ ഏറ്റുമാനൂര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് പി.എം സലിം നന്ദി പറഞ്ഞു.
ഫോട്ടോ ക്യാപ്ഷന്‍
മുസ്ലിംലീഗ് കോട്ടയം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി.എസ് അജ്മല്‍ ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.

