വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതി ഏറ്റുമാനൂര്‍ പോലീസിന്റെ പിടിയില്‍. കൊല്ലം പത്തനാപുരം വലിയനെത്ത് വീട്ടില്‍ ഇടിക്കുള മകന്‍ ജോണ്‍ പ്രിന്‍സ് ഇടിക്കുള (39) ആണ് അറസ്റ്റില്‍ ആയത്.
JOJO Associates and Recruitment Cunsultency Pvt Ltd എന്ന സ്ഥാപനം മുഖാന്തിരം വിദേശ രാജ്യമായ ന്യൂസിലാന്‍ഡില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂര്‍ സ്വദേശിനിയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2024ല്‍ ആണ് കേസിനാസ്പദമായ സംഭവം.
ബാങ്ക് അക്കൗണ്ട് മുഖാന്തിരം പണം കൊടുത്ത് ദീര്‍ഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തി വരവേ എസ്എച്ച്ഒ അന്‍സില്‍ എ. എസ്, എസ്‌ഐ അഖില്‍ദേവ്, എസ്‌ഐ സുനില്‍കുമാര്‍, എഎസ്‌ഐമാരായ രാജേഷ് ഖന്ന, ജിഷ പി.എസ്, സിപിഒമാരായ അനീഷ് വി.കെ, ഡെന്നി പി ജോയ് എന്നിവരടങ്ങിയ പോലീസ് സംഘം 22ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതിക്കെതിരെ
പത്തനാപുരം സ്റ്റേഷനില്‍ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ഒന്നും സമാനമായ കേസുകള്‍ നിലവിലുണ്ട്.

