മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ ജീവനേക്കാൾ ഉള്ള വ്യക്തി വിവരങ്ങൾ ചോർന്നു കിട്ടി എന്ന് ഹൈക്കോടതി. ഹർത്താൽ ജീവനക്കാരുടെ ക്ഷാമതിയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ സന്ദേശവും ലഭിച്ചതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി വിമർശിച്ചത്
സ്പാർക് സോഫ്റ്റ്വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവർക്കും ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. മേലാൽ ഇത്തരത്തിൽ സന്ദേശങ്ങൾ അയയ്ക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തങ്ങളുടെ ഫോൺനമ്പർ അടക്കമുളള വ്യക്തിഗതവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.

