ആലപ്പുഴ: ചേർത്തലയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ദേശീയപാതയിലെ അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചുകയറി.അപകടത്തിൽ 28 പേർക്ക് പരിക്ക്. ഇവരിൽ ഒൻപതുപേരുടെ നില ഗുരുതരമാണ്.ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് അപകടം. ദേശീയപാതയിൽ ഹൈവേപാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങൾ തിരിച്ചുവിടുന്ന സിഗ്നൽ കാണാതെ വന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

