കൊല്ലം: മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്.
ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ്.
സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നുമുള്ള വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)

