തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെ തലസ്ഥാനത്തിന് നന്ദി അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. നന്ദി തിരുവനന്തപുരം എന്ന ആമുഖത്തോടെയുള്ള സന്ദേശത്തിൽ ഇത് സാധ്യമാക്കിയ ടീമിനെ അഭിനന്ദിക്കുന്നുമുണ്ട്
പ്രധാനമന്ത്രിയുടെ ട്വീറ്റ് ചുവടെ

“തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് അനുകൂലമായ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ്.
സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.ഈ ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായും ജനങ്ങളുടെ ‘ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.

