തിരുവനന്തപുരം : ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.
ലോൺ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിലുള്ള മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
അതേസമയം ലോൺ ആപ്പ് വഴി പണം കൈപ്പറ്റിയ ആനന്ദ്, അത് തിരികെ നൽകാൻ വൈകിയതോടെയാണ് ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണി തുടങ്ങിയത്. ചിത്രങ്ങൾ പ്രചരിച്ചതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്താൽ ഈ മാസം ആറാം തീയതിയാണ് ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് ആനന്ദ് മരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

