Spread the love

ആലപ്പുഴ: തന്റെ ഭാര്യക്ക് ഫോണിൽ സന്ദേശമയച്ച അയൽക്കാരന്റെ തല അടിച്ചു പൊട്ടിച്ചു ഭർത്താവ്. കളപ്പുര വാർഡ് ചക്കുപറമ്പ് വീട്ടിൽ ഷിബിൻ രാജി(28)നാണ് ‌അടിയേറ്റത്. ചക്കുപറമ്പ് ജോബിൻ ജോൺസൺ (ജോജി) ആണ് ചുറ്റികകൊണ്ട് അയൽക്കാരന്റെ തല അടിച്ചു പൊട്ടിച്ചത്. ഷിബിൻ തന്റെ ഭാര്യക്കു പ്രണയസന്ദേശമയച്ചെന്നു പറഞ്ഞായിരുന്നു ജോബിന്റെ ആക്രമണം

അതേസമയം തലയോട്ടി പൊട്ടിയ ഷിബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.