കോട്ടയം നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ആദർശ് (23) ആണ് മരിച്ചത്.
കോട്ടയം മാണിക്കുന്നത്ത്
മുൻ നഗരസഭ കൗൺസിലർ വി കെ അനിൽകുമാറിൻ്റെവീടിനു മുമ്പിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
പണസംബന്ധമായ തർക്കത്തെ തുടർന്ന് അനിൽകുമാറിൻ്റെ മകൻ അഭിജിത് യുവാവിനെ ആക്രമിക്കുകയായിരുന്നു . അഭിജിത്തിനെയുംഅനിൽ കുമാറിനെയും ഭാര്യയേയും ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ടിറ്റോ എന്ന് വിളിക്കുന്ന അനിൽകുമാർ നേരത്തെ യുഡിഎഫ് കൗൺസിലർ ആയിരുന്നു. യുഡിഎഫിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിലാണ്.

