Spread the love

ഡ്യൂട്ടിയിലിരിക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന ഡോക്ടറുടെ വിഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും വൈറല്‍ . ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ഡ്യൂട്ടി റൂമില്‍‌ ഹിന്ദിഗാനത്തിന് ചുവടുവെച്ച ഇരുവരുടെയും വിഡിയോ ഇവർ തന്നെയാണ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നാണ് വിവരം.

ഷാംലി കാന്ധ്‌ലയിലെ സർക്കാർ ആശുപത്രിയിലെ എമർജൻസി വാർഡിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് നിയമിതനായ ഡോ. വഖാർ സിദ്ദിഖിയാണ് പ്രതിശ്രുതവധുവനൊപ്പം നൃത്തം ചെയ്ത് വിവാദത്തിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഡോക്ടർ ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഒരു അടച്ചിട്ട മുറിയിൽ വെച്ച് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വീഡിയോ അതിവേഗം പ്രചരിക്കുകയും പൊതുജനങ്ങളിൽ നിന്ന് വലിയ രൂക്ഷവിമർശനം നേരിടുകയും ചെയ്തു. സംഭവം വൈറൽ ആയതോടെ ഡ്യൂട്ടി സമയത്ത് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടറെ ജോലിയിൽനിന്ന് നീക്കി.

ഡോക്ടറെ സർക്കാർ ക്വാർട്ടേഴ്സിൽനിന്ന് ഒഴിപ്പിക്കുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിടുകയും ചെയ്തു.