കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകീട്ട് എട്ടുമണിയോടെ കലൂരിലെ കടയില്‍ എത്തിയാണ് മകന്‍ ഗ്രേസിയെ കുത്തിയത്.
ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കലൂരിലെ കടയിൽ വച്ച് മകനും ഗ്രേസിയുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.
ഇതിനിടെ പ്രകോപിതനായ മകൻ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ കുത്തുകയായിരുന്നു. ഇയാൾ ലഹരിയായിരുന്നുവെന്നാണ് വിവരം.
2015-2020 കാലഘട്ടത്തിൽ കതൃക്കടവ് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറായിരുന്നു ഗ്രേസി ജോസഫ്.

