കോട്ടയം : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളും ഭാവി സാധ്യതകളും യോഗം ചർച്ച ചെയ്തു.
യോഗത്തിൽ പാഠ്യപദ്ധതി നവീകരണം, വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.
വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം, സൈബർ സുരക്ഷാ പ്രശ്നങ്ങൾ എന്നിവ നേരിടാൻ അധ്യാപകർ സജീവ ഇടപെടൽ നടത്തണമെന്ന് യോഗം നിർദ്ദേശിച്ചു.
ജില്ലാ പ്രസിഡന്റ് റോഷ്ന മനോജ് അധ്യക്ഷത വഹിച്ചു. കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി തൗഫീഖ് ബഷീർ, ട്രഷറർ എൻ. വൈ ജമാൽ, വനിതാ വിഭാഗം സെക്രട്ടറി അനീഷ നാസർ, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ഷഹബാനത്ത്, സുമയ്യ വി എം എന്നിവർ പ്രസംഗിച്ചു.

