Spread the love

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. വീക്ക്‌ലി ടാസ്കിനിടെ അക്ബറുമായി കയർത്തു സംസാരിക്കുന്നതിനിടെയാണ് ലക്ഷ്മി ആദിലയുടെയും നൂറയുടെയും സെക്ഷ്വാലിറ്റിയെ അധിക്ഷേപിച്ചുള്ള പരമാർശം നടത്തിയത്. ഇപ്പോഴിതാ ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ സീസൺ ഫൈവ് വിന്നർ അഖിൽ മാരാർ.

ബിഗ് ബോസ് വീട്ടിൽ ആദിലയുടെയും നൂറയുടെയും സപ്പോർട്ട് വാങ്ങികൊണ്ട് നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ലെന്നാണ് ലക്ഷ്മി അക്ബറിനോട് പറഞ്ഞത്. “ഇവളുമാർക്കൊന്നും സമൂഹത്തിലിറങ്ങി ജീവിക്കാൻ പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല, അയ്യോ ജോലി ചെയ്ത തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്‌പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു…” എന്നായിരുന്നു ടാസ്കുമായി ബന്ധപ്പെട്ട കോയിൻ വിതരണത്തിനിടെ ലക്ഷ്മിയുടെ പരാമർശം.

അഖിൽ മാരാർ നായകനായെത്തുന്ന ‘മിഡ്നൈറ്റ് ഇൻ മുള്ളൻക്കൊല്ലി’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ചിത്രത്തിൽ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.