Spread the love

 

തിരുവനന്തപുരം’  തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു.ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്. തിരഞ്ഞെടുപ്പില്‍ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡില്‍ നിന്നാണ് മത്സരിച്ചത്.

തിര‌ഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്‌ച ഉച്ചയോടെ മരത്തില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

മണമ്പൂരില്‍ ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്താണ് എത്തിയത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.