Spread the love

ബി​ഗ് ബോസ് മലയാളം അവസാനിച്ചെങ്കിലും ഇപ്പോഴും നിരവധി ചർച്ചകാളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പിആര്‍ വര്‍ക്ക് എന്ന ആക്ഷേപമുണ്ടെങ്കിലും അങ്ങനെയൊന്നും ഒരാള്‍ക്കും ഷോയില്‍ വിജയിക്കാനാവില്ല എന്നാണ് അനുവിന്റെ വാദം. ഷോയിലെ കാര്യങ്ങളെല്ലാം അവിടെ കളഞ്ഞാണ് വന്നത്. മോശം കാര്യങ്ങളൊന്നും താൻ ഓര്‍ക്കുന്നില്ല.

ഇപ്പോഴിതാ ഷോയ്ക്ക് ശേഷമായി അഭിഷേകിനെ കണ്ട വിശേഷങ്ങളുമായി എത്തിരിക്കുകയാണ് അനു. ഞങ്ങളിപ്പോഴാണ് കാണുന്നത്. ഞാന്‍ കാരണം എന്റെ വീട്ടുകാരടക്കം നിരവധി പേരാണ് എയറില്‍ പോയത് എന്ന് അനു പറഞ്ഞിരുന്നു. എന്നാൽ ഞാന്‍ എയറില്‍ പോയതായി തോന്നുന്നില്ല.

താൻ എത്ര കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് എനിക്കറിയാം.

എന്തു പറഞ്ഞാലും. നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കില്ല. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യില്ല. എന്തൊക്കെ അടിച്ചിറക്കിയാലും ഒന്നും നടക്കില്ല. പ്ലാച്ചിയുള്ളത് കൊണ്ടാണ് ഞാന്‍ ബിഗ്ബോസ് ജയിച്ചത് എന്ന് പറയുന്നവരോട്, അതില്‍ കൂടോത്രം ഉള്ളത് കൊണ്ടാണ് ഞാന്‍ വിജയിച്ചത്. സത്യമാണ്, കൊണ്ടുപോയി കേസ് കൊടുക്ക്. എല്ലായിടത്തും പ്ലാച്ചിയെ കൊണ്ടുപോയാല്‍ ശരിയാവില്ല”, എന്നാണ് പ്ലാച്ചിയെക്കുറിച്ച് അനുമോൾ പറഞ്ഞത്.

”ബിഗ് ബോസിലെ അവാസാനത്തെ ആഴ്ച പ്രയാസമായിരുന്നു. ആ സമയമാവുമ്പോഴേക്കും നമ്മൾ തനിച്ചാവും. പിന്നെ റീഎൻട്രിയിൽ വന്നവരോട് എനിക്ക് നന്ദിയുണ്ട്. അവരെ ദൈവം പറഞ്ഞുവിട്ടതാണ്. അവരോടെല്ലാം എനിക്ക് സ്‌നേഹവും നന്ദിയും കടപ്പാടുമുണ്ട്. ആരോടും ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. അവരോട് ദേഷ്യമുണ്ടോ എന്നൊക്കെ എല്ലാവരും ചോദിക്കുന്നുണ്ട്. ഞാന്‍ അവരെയൊന്നും കാണുന്നില്ല”, എന്നും അനുമോൾ കൂട്ടിച്ചേർത്തു.