ഇടുക്കി: സിപിഎം നേതൃത്വവുമായി പരസ്യമായ ഭിന്നത ഉടലെടുത്ത ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന സൂചന കൂടുതല്‍ ചര്‍ച്ചയാകുന്നു. ബിജെപിയുമായി പല തവണ ചര്‍ച്ച നടത്തിയെങ്കിലും ഇപ്പോഴും ഇടതുമുന്നണി ഭാഗമാണ് രാജേന്ദ്രന്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടിയിറങ്ങിതോടെ വീണ്ടും വിഷയം ചര്‍ച്ചയായി.
ഇടുക്കിയിലെ ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലാണു വോട്ടുപിടിച്ചത്.. ഇടമലക്കുടിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രന്‍ വോട്ടു തേടിയെത്തി. സിപിഎമ്മുമായി നാലുവര്‍ഷമായി അകന്നുനില്‍ക്കുകയാണു രാജേന്ദ്രന്‍.
തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിച്ചപ്പോള്‍ തനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യര്‍ഥന നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും രാജേന്ദ്രന്‍ പറയുന്നു..കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് 15 വര്‍ഷം സിപിഎം എംഎല്‍എയായിരുന്ന എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. ദേശീയ തലത്തില്‍ ബിജെപി മുന്നണിയിലുളള ഒരു പാര്‍ട്ടിയുടെ ഭാഗമാക്കി രാജേന്ദ്രനെ എന്‍ഡിഎയില്‍ ചേര്‍ക്കാനും ആലോചനയുണ്ട്.

