ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി ഉള്‍പ്പടെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യണമെന്ന് ബിഡിജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ശബരിമലയിലെ പത്തുവര്‍ഷത്തിന് മുന്‍പുള്ള കാര്യങ്ങളും അന്വേഷിക്കണം. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ തദ്ദേശ തെരഞ്ഞെടുപ്പ് സംവാദപരിപാടിയില്‍ തുഷാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ സ്ത്രീപീഡനവിഷയംമാത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നാട്ടിലെ വികസനമല്ല പലരുടെയും ലക്ഷ്യം. വന്യജീവിശല്യത്തിനെതിനെതിരെ എന്തുനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കണം. അതില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടും.
ഇത്തവണ കൂടുതല്‍ സീറ്റു കള്‍ ലഭിക്കുമെന്ന പ്രതീക്ഷയാ ണ് എന്‍ഡിഎയ്ക്കുള്ളത്. ബിജെ പിയുമായി യാതൊരു അഭിപ്രാ യവ്യത്യാസങ്ങളുമില്ല. ഓരോ സ്ഥ ലത്തും കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരിടത്തും വിമത സ്ഥാനാര്‍ഥികളില്ല. കേരളത്തിലെ സാമ്പത്തികപ്രതിസന്ധിക്ക് എല്‍ ഡിഎഫും യുഡിഎഫും ഒരുപോലെ കാരണക്കാരാണ്. സ്വതന്ത്ര്യ ത്തിനുശേഷം അവര്‍ കേരള ത്തെ കടക്കെണിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്.

