Spread the love

കോട്ടയം : വീട് ജപ്തി ചെയ്തു, കിടപ്പാടം ഇല്ല , മകൻ വൃക്ക രോഗി ആത്മഹത്യകുറിച്ച് പോലും ചിന്തിച്ചു – സിപിഐ വൈക്കം മുൻ എംഎൽഎ പി നാരായണന്റെ . ഭാര്യ രാധ പറയുന്നു. ജീവിക്കാൻ വീട്ടുജോലിക്ക് പോലും പോകുന്ന അവസ്ഥയിലാണ് കുടുംബം. കാനം രാജേന്ദ്രന് അപേക്ഷ നൽകിയിട്ടു പോലും വീട് ജപ്തി ചെയ്തു. മകൻ അനിൽകുമാർ കോൺഗ്രസിൽ ചേർന്നിട്ടും അവഗണന തുടർന്നു.സാഹചര്യത്തിൽ കുടുംബം ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാര്യ രാധയും മകൻ അനിൽകുമാറും കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞദിവസം തലയോലപ്പറമ്പിൽ വച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.

*രാധ പറയുന്നു*
വൈക്കം നിയമസഭാമണ്ഡലത്തിനെ പ്രതിനിധാനം ചെയ്‌ത്‌ രണ്ട് ടേം MLA ആയിരുന്ന m പി. നാരായണൻറെ സഹധർമ്മിണിയാണ് ഞാൻ. CPI എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി രാപകൽ വ്യത്യാസമില്ലാതെ പണിയെടുത്ത എൻ്റെ ഭർത്താവിനെ അദ്ദേഹത്തിൻ്റെ അവസാ നനാളുകളിൽ പാർട്ടിയോ പാർട്ടി പ്രവർത്തകരോ പോലും തിരിഞ്ഞുനോക്കിയില്ല. എഐ വൈഎഫിൽ പ്രവർത്തിക്കുന്ന സമയം തലച്ചുമടെടുത്ത് നിയമസഭാമന്ദിരത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽപോലും അദ്ദേഹം പങ്കാളി ആയിട്ടുണ്ട്. കടബാദ്ധ്യതയാൽ വീട് ജപ്തി ചെയ്തു. മൂത്തമകൾ കടുത്ത വൃക്കരോഗി, നല്ലവരായ പൊതുജനങ്ങളുടെയും, മറ്റു കാരു ണ്യത്താലാണ് ജിവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ അവസ്ഥകളിൽ കെ. അജിത് ഞങ്ങളെ ചേർത്ത് നിർത്തിയിട്ടുണ്ട്. ഞങ്ങളുടെ വാർഡിനെ പ്രതിനിധീകരിച്ച ലേഖ അശോ കൻ എന്റെ മകൻ്റെ ഡയാലിസിസ് സംബന്ധിച്ച സഹായങ്ങൾക്കും അത് ഗവണ്മെന്റ് ആശു പത്രിയിലേക്ക് മാറ്റുന്നതിനുള്ള സഹായങ്ങൾ നൽകിയിരുന്നു. അദ്ദേഹം വിശ്വസിച്ച പാർട്ടി അദ്ദേഹത്തേയും കുടുംബത്തേയും ചതിച്ചപ്പോൾ ഞങ്ങളെ ചേർത്ത് പിടിച്ചത് കെ. അജിത്തും, ഭാരതീയ ജനതാപാർട്ടിയുടെ പ്രവർത്തകരുമാണ്. CPI എന്ന പ്രസ്ഥാനത്തിനുവേണ്ടി അഹോ രാത്രം പ്രവർത്തിച്ച എല്ലാ പ്രവർത്തകരേയും അവസാന സമയങ്ങളിൽ പാർട്ടി തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ തന്നെ ഇന്നലെ ഡൽഹി മുഖ്യ മന്ത്രി രേഖ ഗുപ്‌ത യിൽ നിന്ന് നേരിട്ട് പാർട്ടി മെമ്പർഷിപ്പ് എടുത്തു. തുടർന്നുള്ള കാലം ബിജെപിയോടൊപ്പം ചേർന്ന് നിൽക്കുന്നതിനും തീരുമാനിച്ചിരിയ്ക്കുന്നു.

രാധ