നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. ആരോഗ്യപ്രശ്നങ്ങൾ കാരണം എംകെ മുനീർ മത്സരിക്കുന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് മത്സരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പാണക്കാട് വെച്ച് സാദിഖലി തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്
മഞ്ചേശ്വരത്ത് എം.കെ അഷ്‌റഫ്,കാസര്‍ഗോഡ് കല്ലട്ര മായിന്‍ ഹാജി,അഴീക്കോട് കരീം ചേലേരി,കൂത്തുപറമ്പ് ജയന്തി രാജന്‍,കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള പേരാമ്പ്ര ഫാത്തിമ തഹലിയ,തിരുവമ്പാടി കാസിം കൂടരഞ്ഞി,കൊടുവള്ളി പി.കെ ഫിറോസ്,കുന്ദമംഗലം റസാക്ക് മാസ്റ്റര്‍,കോഴിക്കോട് സൗത്ത് അഡ്വ.ഫൈസല്‍ ബാബു,വള്ളിക്കുന്ന് ടിവി ഇബ്രാഹിം,കൊണ്ടോട്ടി ടി പി അഷ്‌റഫ് അലി,മഞ്ചേരി അഡ്വ റഹ്‌മത്തുള്ള,ഏറനാട് പി.കെ ബഷീര്‍,മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടി,മങ്കട മഞ്ഞളാം കുഴി അലി,പെരിന്തല്‍മണ്ണ നജീബ് കാന്തപുരം,വേങ്ങര കെ.എം ഷാജി,കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍,തിരൂര്‍ കുറുക്കോളി മൊയ്തീന്‍,താനൂര്‍ പി.കെ നവാസ്,തിരൂരങ്ങാടി പിഎംഎ സമീര്‍,മണ്ണാര്‍ക്കാട് എന്‍, ഷംസുദ്ദീന്‍,ഗുരുവായൂര്‍ സി.എച്ച് റഷീദ്,കളമശ്ശേരി അഡ്വ.വി.ഇ അബ്ദുള്‍ ഗഫൂര്‍.

