കൊച്ചി : പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു.
സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
പെരുമ്പാവൂര്‍ മുടിക്കലിലെ എ എം വിനീര്‍ എന്ന സ്ഥാപനത്തില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്.
പ്ലൈവുഡ് കമ്പനിയിലെ കോര്‍ ഉപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റു. പല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പ്രതികളെ കമ്പനിയില്‍ നിന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു….

