കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു
കോട്ടയം : ഡിസിസി മുൻ പ്രസിഡണ്ടും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി.
സംസ്കാര ചടങ്ങുകൾ നാളെ (16/04/2026) വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടത്തും.
ഭൗതികശരീരം ഇന്ന് (15/04/2026) ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പാലാ – പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടു വരുന്നതാണ്.
പരേതനായ കല്ലാനിക്കവയലിൽ കെ.എസ് ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. കടനാട് തച്ചാം പുറം കുടുംബാംഗമാണ്.
മക്കൾ : അഡ്വ ടോമി കല്ലാനി (കെപിസിസി ജനറൽ സെകട്ടറി), വത്സ തോമസ്, പെരിയക്കോട്ടിൽ വാഴക്കുളം, ബെന്നി ജോസഫ് പിഴക്. ഷേർലി ജെയിംസ് വഴുതലക്കാട്ട് മൈലക്കൊമ്പ്, സാജു ജോസഫ് പിഴക്.
മരുമക്കൾ: ജെയ്‌നി (പുളിക്കൽ, മുണ്ടക്കയം), ജോസ് തോമസ് (പെരിയക്കോട്ടിൽ, വാഴക്കുളം), ഷൈനി ബെന്നി (വേരുങ്കൽ തട്ടക്കുഴ), ജയിംസ് ചാക്കോ (വഴുതലക്കാട്ട് മൈലക്കൊമ്പ്), ലിസാസാജു (മോനിപ്പള്ളിൽ, ഇടമറുക് )

