കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ പ്രതിയായ കീർത്തനയ്ക്ക് കുത്തേറ്റു. സംഭവത്തിൽ കീർത്തനയുടെ പങ്കാളി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് സമീപത്താണ് ആക്രമണമുണ്ടായത്.
ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് വിനീഷ് ആക്രമിച്ചതെന്നാണ് വിവരം.
ആക്രമണത്തിൽ പരുക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീർത്തനയ്ക്കു കുത്തേറ്റതിനു തൊട്ടുപിന്നാലെ സ്റ്റേഷൻ വളപ്പിലുള്ള പൊലീസുകാർ ചേർന്ന് ജിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുത്തേറ്റ കീർത്തന ചത്തോ എന്നു കസ്റ്റഡിയിൽ എടുത്ത ശേഷവും ഇയാൾ പലതവണ ചോദിച്ചതായാണ് വിവരം.

