Spread the love

ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ സംസ്ഥാന വക്താവ് എം എസ് കുമാറിനെ അനുനയിപ്പിക്കാന്‍ നീക്കം. തിരുവനന്തപുരം സ്വദേശിയായ കുമാര്‍ ബിജെപിയുടെ സീനിയര്‍ നേതാവാണ്. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താതിരിക്കാന്‍ നേതാക്കള്‍ എം എസ് കുമാറുമായി ചര്‍ച്ച നടത്തും. ബിജെപി നേതാക്കളടക്കം പണം തിരികെ നല്‍കാത്തതിനാല്‍ ആത്മഹത്യ ചെയ്ത കൗണ്‍സിലര്‍ തിരുമല അനിലിന്റെ ഗതി തനിക്ക് ഉണ്ടാകുമെന്ന പ്രതികരണമാണ് എം എസ് കുമാര്‍ നടത്തിയത്. താന്‍ പ്രസിഡന്റായ തിരുവിതാംകൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കം വായ്പ എടുത്തിട്ട് തിരിച്ചടക്കുന്നില്ലന്നായിരുന്നു എം എസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തനിക്കും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ ഗതി ഉണ്ടാകുമെന്നും വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും എം എസ് കുമാറിന്റെ കുറിപ്പില്‍ പറയുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ എം എസ് കുമാറിന്റെ പ്രതികരണം ബിജെപിയെ വെട്ടിയിലാക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാതിരിക്കാന്‍ നേതൃത്വം ഇടപെടും. എം എസ് കുമാറുമായി സംസാരിച്ച പ്രശ്ം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.