എറണാകുളം: പോലീസ് വാഹനപരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ മുഖത്തിന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായ യുവാവിന് അടുത്ത ആഴ്ച്ച ശസ്ത്രക്രിയ. മുഖം തകര്‍ന്ന അവസ്ഥയിലാണ് യുവാവ്. റോഡില്‍ മുഖം അടിച്ചു വീണു. ഇതെ തുടര്‍ന്ന് മൂക്കിന്റെ പാലം ഒടിഞ്ഞു. കീഴ്ത്താടി സ്ഥാനം തെറ്റി, ശസ്ത്രക്രിയ നടത്താന്‍ മുഖത്തെ നീര്‍ക്കെട്ടു മാറണം. ്അതിനുളള ചികിത്സയിലാണ് ഇപ്പോള്‍.
പോലീസ് വാഹനപരിശോധയ്ക്കിടെ കടന്നുപോയ അനിലിനെ പോലീസുകാരന്റെ കൈക്കുപിടിച്ചു വലിച്ചിട്ടെന്നാണ് പരാതി. കൂടാതെ ആശുപത്രിയിലെത്തിക്കാനും വൈകി എന്നാണ് കുടുംബം പരാതിപ്പെടുന്നത്. മുഖ്യമന്ത്രിക്കും പോലീസ് കംപ്ലൈന്റ് അതോറിട്ടും പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. അപകടത്തില്‍ പോലീ്സ് ഉദ്യോഗസ്ഥന് ബിജുമോന് ഇടതു കൈമുട്ടിനു പരിക്കുണ്ട്. തലയ്ക്കു പിന്നില്‍ മുറിവും.
യുവാവിനെ പോലീസ് വഴിയില്‍ ഉപേക്ഷിച്ചില്ലെന്നും സ്വയം ആശുപത്രിയില്‍ പോക്കോളാം എന്ന് പറഞ്ഞുവെന്നുമാണ് പോലീസ് പറയുന്നത്.

