പുനലൂർ : മുതിർന്ന മാധ്യമ പ്രവർത്തകനും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രത്യേക ലേഖകനും ആയിരുന്ന പുനലൂർ കുതിരച്ചിറ ആവിയോട്ട് വീട്ടിൽ മാത്യു എ. തോമസ് (60)അന്തരിച്ചു. പുനലൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം.
മലയാള മനോരമയിൽ മാധ്യമപ്രവർത്തകനായി പത്രപ്രവർത്തക ജീവിതം ആരംഭിച്ച മാത്യു കോട്ടയം ബ്യൂറോയിലും സേവനമനുഷ്ഠിച്ചു. പിന്നീട് ന്യൂ ഇന്ത്യൻ എക്സ്പ്രസിലേക്ക് മാറി.ഒരു പതിറ്റാണ്ടോളം ഇന്ത്യൻ എക്സ്പ്രസ്സിന്റെ കോട്ടയം ലേഖകനായിരുന്നു.പിന്നീട് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി
മാധ്യമപ്രവർത്തനത്തിലേക്ക് വരുന്നതിനുമുമ്പ് കോളേജ് അധ്യാപകനായിരുന്നു.ഭാര്യ : ജോബി മാത്യു. മകൻ :കിരൺ തോമസ് മാത്യു.

