കോട്ടയം: റെയിൽവേക്കെതിരെ ബിജെപി കൗൺസിലർ സമരം നടത്തിയ് പാർട്ടിയെ വെട്ടിലാക്കി. കേന്ദ്രത്തിനെതിരെ കോട്ടയത്തെ ബിജെപി എന്ന പ്രചരണമാണ് പാർട്ടിക്ക് വിനയായത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചരൃത്തിൽ രാഷ്ട്രീയം കളിക്കാനിറങ്ങിയ കൗൺസിലറുടെ സ്ഥാനാർത്വം തൃശങ്കുവിൽ. പാർട്ടിയെ വെട്ടിലാക്കിയ കൗൺസിർക്കെതിരെ ബിജെപി ജില്ലാഘടകത്തിൽ അമർഷം പുകയുകയാണ്.
വഞ്ചിനാട് എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ നുവദിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ വികസന സമിതി ഏറ്റുമാനൂർ റയിൽവേ സ്റ്റേഷനുമുന്നിൽ ധർണ്ണ നടത്തിയത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പനുവദിച്ചാൽ മാത്രമേ ഏറ്റുമാനൂർ റയിൽവേ സ്റ്റേഷന്റെ വികസനം കൊണ്ട് ജനങ്ങൾക്ക് ഉപകാരമാകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കെ. രാജഗോപാൽ [പ്രസിഡന്റ് , ഏറ്റുമാനൂർ വികസന സമിതി] പറഞ്ഞു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ഏറ്റമാനൂർ വഴി കടന്നുപോകുന്ന എല്ലാ തീവണ്ടികൾക്കും സ്റ്റോപ്പനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിലെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് പ്രയോജനപ്പെടും. ഏറ്റുമാനൂരിൽ റിസർവ്വേഷൻ കൗണ്ടർ തുറക്കുക, രണ്ട് മൂന്ന് പ്ളാറ്റ്ഫോമുകളിലേക്ക് വരാനും പോകാനും ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുക, കോഫീ ബൂത്തുകൾ അനുവദിക്കുക, നീണ്ടൂർ റോഡിൽ നിന്നും ആർച്ചു കടന്ന് റയിൽവേ സ്റ്റേഷനിലേക്ക് വാഹനങ്ങൾക്ക് വരാനും പോകാനും സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു. മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ ഉഷ സുരേഷ്, ഏറ്റുമാനൂർ വികസന സമിതി ഭാരവാഹികളായ എം എസ് വിനോദ് [സെക്രട്ടറി, ഏറ്റുമാനൂർ വികസന സമിതി], സുരേഷ് കുമാർ വി, അനിൽകുമാർ ബി നായർ, കെ എൻ സുരേഷ് പിളള, ജയകുമാർ ജെ എന്നിവരാണ് നേതൃത്വം നൽകിയത്. ഫ്രണ്ട്സ് ഓൺ റയിൽ സ് ഭാരവാഹികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം റയിൽവേ മന്ത്രിക്കും മറ്റധികരികൾക്കും സമർപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.
എന്നാൽ അമൃത് ഭാരത് പദ്ധതിയിൽ പെടുത്തി ഏറ്റുമാനൂരിൽ കോടികളുടെ വികസനം കേന്ദ്രസർക്കാർ നടത്തിയിട്ടും റെയിൽ വേ അവഗണിക്കുന്നുവെന്ന തിൽ പ്രതിഷേധിച്ച് ബിജെപിക്കാർ തന്നെ ധർണ നടത്തിയതാണ് ചർച്ചയാക്കിയിരിക്കുന്നത്.

