സിഹോർ: മധ്യപ്രദേശിലെ സിഹോറിൽ മോഡലിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസുള്ള ഖുശ്ബു അഹിർവാർ ആണ് മരിച്ചത്. തന്റെ മകളെ കൊലപ്പെടുത്തിയതാണെന്നു ആരോപിച്ച് ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി അഹിർവാർ ആശുപത്രിയ്ക്ക് പുറത്ത് പൊട്ടിക്കരഞ്ഞു.
തന്റെ മകളുടെ സ്വകാര്യ ഭാഗത്ത് ചതവുണ്ട്. കൂടാതെ ശരീരത്തിൽ എല്ലായിടത്തും നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീർത്ത നിലയിലായിരുന്നു. മകൾക്ക് ക്രൂര മർദ്ദനമേറ്റതായും കഴുത്തു ഞെരിച്ചാണ് കൊന്നതെന്നും അമ്മ കരഞ്ഞു കൊണ്ടു പറയുന്നു. തങ്ങൾക്ക് നീതി വേണമെന്നും കൊന്നയാൾ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

