മലയാറ്റൂർ: മലയാറ്റൂരിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി.
കാലടി പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യലഹരിയായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
ഡിസംബർ ആറാം തീയതി രാത്രിയാണ് ചിത്രപ്രിയയും അലനും തമ്മിൽ കണ്ടുമുട്ടിയതും തർക്കമുണ്ടായതും. പെൺകുട്ടിക്ക് വന്ന ചില ഫോൺകോളുകളെക്കുറിച്ച് അലൻ സംശയം ഉന്നയിച്ച് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. എന്നാൽ ഈ സമയത്ത് അലൻ മദ്യലഹരിയിലായിരുന്നു. തർക്കത്തിനൊടുവിൽ ചിത്രപ്രിയയെ വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞ് അലൻ ബൈക്കിൽ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ബൈക്ക് നിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

