Spread the love

തിരുവനന്തപുരം: വെമ്പായത്തെ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഹാപ്പി ലാൻഡിൽ അപകടം. റൈഡറിന്റെ വെൽഡിങ്ങ് പൊട്ടി വീണാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ(14), റോസ് (16) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ഒരേ കുടുംബാംഗങ്ങളാണ്. ഇവരെ സമീപത്തുള്ള സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പരിക്ക് ഗുരുതരമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്. ഉയർന്ന പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. 26 പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നു.