Spread the love

തിരുവനന്തപുരം,: കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഇഡി ക്ക് തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന റിപ്പോർട്ട് മാധ്യമങ്ങളുടെ ഊഹാപോഹം മാത്രമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.

12 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി നിർണായക രേഖകൾ ലഭിച്ചു. വീണാ  വിജയന് സ്വകാര്യ ബാങ്കിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. മാസപ്പടി കേസിൽ യുഡിഎഫിലെ ഉന്നത നേതാക്കൾക്കും പങ്കുണ്ട്.