കോട്ടയം : എം സി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തുരുത്തി മിഷൻ പള്ളിക്കു സമീപമാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം
സാൻട്രോ കാറിനാണ് തീപിടിച്ചത്, തീ പിടിച്ച ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
സമീപത്തെ വീട്ടുകാർ കാറിന്റെ തീ അണച്ചു പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. എംസി റോഡിൽ ഗതാഗതക്കുരുക്ക്

