Spread the love

കണ്ണൂർ: തലശ്ശേരിയിലെ മീൻ കറിയും ഉച്ചയൂണും പ്രസിദ്ധമാണ്. സസ്യേതര ഭക്ഷണ പ്രിയന്മാർക്ക് തലശ്ശേരി രുചിയുടെ തലസ്ഥാനമാണ്. പേരു കേട്ട തലശ്ശേരി ബിരിയാണിക്ക് ഒപ്പം നില്കുന്നതാണ് തലശ്ശേരിയിലെ ഉച്ചയൂണ്.

തലശ്ശേരി നഗരത്തിലെ ഊണിനുള്ള തിരക്ക് കണ്ടാൽ അന്യദേശക്കാർ വരെ ഞെട്ടും. കണ്ണൂരിന്റെ സ്ഥിതിയും അതു തന്നെ. എന്നാൽ രുചിയിൽ തലശ്ശേരി തന്നെയാണ് മുന്നിൽ. തലശ്ശേരിയിലെ രുചി കണ്ണൂരിൽ നല്കാൻ ഒരു ഹോട്ടലുടമ തയ്യാറായിരിക്കയാണ്.

തലശ്ശേരി ചിറക്കുനിയിലെ ബ്രദേഴ്സ് ഹോട്ടൽ അവരുടെ തനി നാടൻ രുചി തന്നെ കണ്ണൂരിൽ ഇറക്കിയിരിക്കയാണ്. കണ്ണൂർ താളിക്കാവിന് സമീപം വിശാലമായ സൗകര്യത്തോടെയാണ് ബ്രദേഴ്സ് ഹോട്ടലിന്റെ അരങ്ങേറ്റം.

നാടൻ എന്നാൽ, തനി നാടൻ ഭക്ഷണം നൽകിയാണ് ബ്രദേഴ്സ് ആരംഭം കുറിച്ചത്. ബ്രദേഴ്സിന്റെ രുചി വൈവിധ്യം അനുഭവിച്ചറിഞ്ഞവരും കേട്ടറിഞ്ഞവരും ആദ്യ ദിനം തന്നെ ഊണ് കഴിച്ചു. എ – പ്ലസ് എന്നു അഭിപ്രായം അറിയിക്കുകയും ചെയ്തു.

രാസവസ്തുക്കളോ നിറങ്ങളോ ചേർക്കാത്തതാണ് ഇവിടുത്തെ സവിശേഷത. എഴുപത് രൂപയുടെ ഊണിന് പച്ചടി, സാമ്പാർ, ഉപ്പേരി, മീൻ കറി, അച്ചാർ എന്നിവയും പായസവും നല്കും. സ്പെഷൽ വിഭവങ്ങളിൽ അയക്കൂറ, അയല, ചിക്കൻ ചില്ലി., ബീഫ് എന്നിവയും ഉണ്ട്.

ഉച്ചക്ക് 11.30 ഓടെ ഊണ് റെഡിയാകും. 12 മുതൽ തലശ്ശേരി സ്റ്റൈൽ ബിരിയാണിയും തയ്യാർ. തലശ്ശേരി രുചി കണ്ണൂരിൽ ആസ്വദിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് ഭക്ഷണ പ്രേമികൾ. ബന്ധുക്കളായ തലശ്ശേരി ചിറക്കുനിയിലെ പി.രാജേഷും കണ്ണൂർ ചാലയിലെ കെ.പി വിപിനുമാണ് ബ്രദേഴ്സിന്റെ സാരഥികൾ.