പി.ജെ ജോസഫിനെ അപമാനിച്ചു പ്രതാപനെതിരെ കേരള കോണ്‍ഗ്രസ് രംഗത്ത്
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ലീഡര്‍ പി.ജെ ജോസഫിനെതിരായ ടി.എന്‍ പ്രതാപന്റെ വിമര്‍ശനത്തില്‍ കടുത്ത പ്രതിഷേധവുമായി ജോസഫ് വിഭാഗം രംഗത്ത്. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെ പ്രതാപന്‍ ഖേദം പ്രകടിപ്പിച്ചു.
തൃശ്ശൂരില്‍ തോമസ് ഉണ്ണിയാടനെ ആദരിക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവും പ്രഥമ യു.ഡി.എഫ്. കണ്‍വീനറുമായിരുന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.ജെ. ജോസഫിനെ അപമാനിച്ച എ.ഐ.സി.സി. സെക്രട്ടറി ടി.എന്‍. പ്രതാപന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യു.ഡി.എഫി ന്റെ സഖ്യകക്ഷികളുടെ ആഭ്യന്തരകാര്യ ങ്ങളില്‍ ഇടപെടാന്‍ പ്രതാപനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
യു.ഡി.എഫിന്റെറെയും സര്‍ക്കാരിന്റെയും ഐക്യവും കൂട്ടായ്മയും തകര്‍ക്കണമെന്ന ബോധപൂര്‍വമായ തീരുമാനത്തിന്റെ ഭാ ഗമാണ് പ്രതാപന്റെ പരസ്യപ്രസംഗം.അതേസമയം തോമസ് ഉണ്ണിയാടന്റെ സ്വീകരണ സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗം പൂര്‍ണമായും വ്യക്തിപരമായ അഭിപ്രായമാണെന്നും രാഷ്ട്രീയ അഭിപ്രായമല്ലെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു. തന്റെ പ്രസംഗത്തിലോ അഭിപ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നു പ്രതാപന്‍ പറഞ്ഞു.
പ്രായത്തിലോ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കോ അണികള്‍ക്കോ പ്രയാ സമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കു ന്നുവെന്നും പ്രതാപന്‍ പറഞ്ഞു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെയുള്ള വാക്കുകളാണ് പ്രതാ പന്‍ ഉപയോഗിച്ചതെന്ന് കേരള കോണ്‍ഗ്ര സ് ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് പറഞ്ഞു.

