Spread the love

അദാനി ഗ്രൂപ്പിന്റെ മാനനഷ്ടകേസില്‍ ജയിലിലായ മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ജാമ്യം

അദാനി ഗ്രൂപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ജാമ്യം അനുവദിച്ചു. ഗാന്ധിന ഗര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. വാദത്തിന് നേരിട്ട് ഹാജരാ കാത്തതിനാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടു വിച്ച് രവിനായരെ ജയിലിലടച്ചത്.

 

മാനനഷ്ടക്കേസിലെ വിചാരണയില്‍ നേരിട്ട് ഹാജരാകാത്തതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം ഗാന്ധിനഗര്‍ കോടതി നായര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 17 ന് കസ്റ്റഡിയിലെടുത്തു. പിന്നീട് ജയിലില്‍ അടച്ചു.ഗുജറാത്ത് ഹൈക്കോടതി നായര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ വിസമ്മതിച്ചു. സ്ഥിരം ജാമ്യം തേടി അദ്ദേഹം സെഷന്‍സ് കോടതിയെയും സമീപിച്ചിരുന്നു. വ്യാഴാഴ്ച ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി ആശിഷ് ജെ.എസ്. മല്‍ഹോത്ര ജാമ്യാപേക്ഷ അനുവദിച്ചു.

യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്റെ സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരായ സമരം എന്നിവയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറിനും 2021 ജൂലൈയ്ക്കുമിടയില്‍ അദാനി ഗ്രൂപ്പിനെക്കുറിച്ച് നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.