Spread the love

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ ചെയര്‍മാന്‍ ജോസ് കെ മാണി പ്രഖ്യാപിക്കും, അതാണ് കെഎം മാണി സാറിന്റെ കാലം മുതലുളള കീഴ് വഴക്കമെന്ന് ഓര്‍മിപ്പിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.കേരള കോണ്‍്ഗ്രസ് എം ഓഫീസ് ചുമതലയുളള ജനറല്‍ സെക്രട്ടറിയാണ് സ്റ്റീഫന്‍ ജോര്‍ജ്

 

കോട്ടയം : കേരള കോണ്‍ഗ്രസിലെ പാലാ സ്ഥാനാര്‍ഥി വിവാദത്തിനിടെ നിലപാട് വിശദീകരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിലുളള പാര്‍ട്ടി നയം സ്റ്റീഫന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക ജോസ് കെ മാണിയാണെന്ന് വെളിപ്പെടുത്തിയതോടെ മന്ത്രി റോഷി അഗസ്റ്റിന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ക്ക് വിലയില്ലെന്നും ചെയര്‍മാനാണ് പരമാധികാരിയെന്നും സ്റ്റീഫന്‍ വരികള്‍ക്കിടയിലൂടെ വ്യക്തമാക്കി. കെ.എം മാണി സാറിന്റെ കാലഘട്ടം മുതല്‍ ഇതാണ് പിന്തുടരുന്ന കീഴ് വഴക്കമെന്ന് സ്റ്റീഫന്‍ ഓര്‍മിപ്പിക്കുന്നു

കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും പാലാ ഉള്‍പ്പെടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന പ്രചാരണം ഊഹാപോഹം മാത്രമാണെന്നും സ്റ്റീഫന്‍ വിശദീകരിച്ചു. സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേര്‍ന്ന ശേഷം ചെയര്‍മാന്‍ തുടര്‍ ചര്‍ച്ചകള്‍ക്കു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു ഭരണഘടനയുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക. നയപരമായ തീരുമാനവും ചര്‍ച്ചയും സ്റ്റിയറിംഗ് കമ്മറ്റിയിലാണ് എടുക്കുക.

കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ഭരണഘടന പ്രകാരം തീരുമാനമെടുക്കുന്നത് സ്റ്റിയറിങ് കമ്മിറ്റി യോഗമാണ്. പാര്‍ട്ടിയുടെ കീഴ് വഴക്കം അനുസരിച്ച് പാര്‍ട്ടി ചെയര്‍മാനെ ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തും. അതിനുശേഷം ചെയര്‍മാന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. ഇതാണ് കെ എം മാണി സാറിന്റെ കാലം മുതല്‍ പാര്‍ട്ടി തുടരുന്ന രീതി.

23ന് ഇടതുമുന്നണിയുമായി സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. എത്ര സീറ്റുകള്‍ ലഭിക്കുമെന്നും നിലവിലുള്ള സീറ്റുകളില്‍ മാറ്റം ഉണ്ടോ എന്നും അറിഞ്ഞശേഷം സ്റ്റിയറിങ് കമ്മിറ്റി ചേരും. തുടര്‍ന്ന് വിവിധതലത്തില്‍ ചര്‍ച്ച നടത്തിയ ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് ചെയര്‍മാന്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തും. ഇപ്പോള്‍ നടക്കുന്നത് വെറും അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവര്‍ത്തിച്ചു.