Spread the love

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇരുവരും നടത്തിയ പ്രസ്താവനകൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ജി. സുകുമാരൻ നായർ അറിയിച്ചത്. ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയപരമായ താതപര്യങ്ങളും ഗൂഡലക്ഷ്യങ്ങളുമുണ്ട്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് ആർക്കും വിലക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിമർശനം ഉന്നയിച്ചത്.

‘നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്.നിങ്ങൾ ഇപ്പോൾ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകൾ കാരണമാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം തുടർന്നു കൊണ്ടു പോകുന്ന ഉപകരണം മാത്രമാണ് നമ്മൾ. ഞാൻ പ്രസിഡന്റാണ്,ജനറൽ സെക്രട്ടറിയാണെന്ന് പറഞ്ഞ്, മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിലപാടെടുക്കാനാകില്ല. മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു’ എന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ ഉപ രാഷ്ട്രപതി പറഞ്ഞത്.