Spread the love

കോട്ടയം : ഒളശ്ശ ചിരട്ടമൺ ഇല്ലത്ത് ഡോ. സി എൻ വിഷ്ണു മൂസ്സ് (77)അന്തരിച്ചു. ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

നേത്രരോഗ വിദഗ്ധനായിരുന്നു. കങ്ങഴ എം ജി ഡി എം ഹോസ്പിറ്റൽ, കോട്ടയം ഇൻ്റർ ഓപ്റ്റിക്കൽസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.

ആയുർവേദ ചികിത്സാരംഗത്ത് പേരുകേട്ട അഷ്ട വൈദ്യ കുടുംബമാണ് ചിരട്ട മൺ ഇല്ലം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാന വൈദ്യ വിദഗ്ധരായിരുന്ന ചിരട്ടമൺ കുടുംബം അഷ്ടവൈദ്യ പ്രധാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

സംസ്കാരം ചൊവ്വാഴ്ച പത്തുമണിക്ക് ശേഷം ഒളശ്ശ ഇല്ലപ്പറമ്പിൽ. ഭാര്യ: ചേർപ്പ് പടിഞ്ഞാറേടത്ത് കെ പി സി നാരായണൻ ഭട്ടതിരിപ്പാടിൻ്റെ പുത്രി പരേതയായ ഉഷ.

മക്കൾ : അഭയ മൂസ്സ് (ബാംഗ്ലൂർ) , മനു മൂസ്സ് (സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട്) , മരുമകൻ : രോഹിൽ ഭവദാസൻ ( വീമ്പൂർ കടലായിൽ , ബാംഗ്ലൂർ).