കോട്ടയം : റബർ ബോർഡ് അംഗങ്ങളായി എംപിമാരായ ആന്റോ ആൻറണി,ക്യാപ്റ്റൻ ബ്രിജേഷ് ചൗത്ത,രാജിബ് ഭട്ടാചാർജി (രാജ്യസഭ), എന്നിവരെ നിയമിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടതായി റബർ ബോർഡ് ചെയർമാൻ എൻ ഹരി അറിയിച്ചു. ക്യാപ്ടൻ ബ്രിജേഷ് ചൗത്ത, കർണാടകയിൽ നിന്നും രാജീബ് ഭട്ടാചാര്യ ത്രിപുരയിൽ നിന്നുമുള്ള എംപിമാരാണ്.
മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. മൂന്നുവർഷമോ ലോക്സഭാ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നതുവരെയോ ആയിരിക്കും നിയമനം. കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു

