തിരുവനന്തപുരം: തമിഴ്നാട്ടിലെ ചിദംബരത്ത് കണ്ടെത്തിയ മൃതദേഹം നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി രക്ഷപ്പെട്ട സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് ചിദംബരത്തെ റെയിൽവേട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ഇയാള്‍ ജീവനൊടുക്കിയതാവാം എന്നാണു പൊലീസ് കരുതുന്നത്.നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഹസീന ബിവി(36)യെ ആണ് ഭര്‍ത്താവ് സുരേഷ് (46) മക്കളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ ഹസീനയെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു
19 വർഷം മുൻപ് വിവാഹിതരായ ഹസീനയ്ക്കും സുരേഷിനും നാല് മക്കളാണുള്ളത്. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ സുരേഷും മണക്കാട് സ്വദേശിനിയായ ഹസീനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നഗരത്തിന്റെ പല ഭാഗങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ മാസങ്ങൾക്ക് മുമ്പാണ് ഉദയന്നൂരിലെത്തിയതെന്ന് സമീപവാസികൾ പറയുന്നു.
മിഴ്നാട് പോലീസിൽനിന്ന് ലഭിച്ച വിവരങ്ങളും ചിത്രങ്ങളും അനുസരിച്ച് ഇത് സുരേഷിന്റേതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ് ട്രെയിൻ കയറി പോയത്. കൈയിലുണ്ടായിരുന്ന ഒരു മൊബൈൽ കിള്ളിപാലത്ത് കടയിൽ വിറ്റു. കരമന ഭാഗത്തായിരുന്നു ഈ ഫോണിന്റെ ലൊക്കേഷൻ കാണിച്ചിരുന്നത്. അന്വേഷണത്തിൽ ഈ ഫോൺ ഇദ്ദേഹം വിറ്റുവെന്നും പൊലീസ് കണ്ടെത്തി. കാറുമായി ബാലരാമപുരത്തെത്തിയ പ്രതി, കാർ അവിടെ ഉപേക്ഷിച്ച് ട്രെയിനിൽ കടന്നുകളയുകയായിരുന്നു. ചിദംബരം ഭാഗത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചത് റെയിൽവേ പൊലീസിന് വിവരം ലഭിക്കുകയും പരിശോധനയിൽ സുരേഷിന്റെ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും ലഭിച്ചു. ഇതുവഴി അഡ്രസ് ലഭിച്ചു. ഫോട്ടോ ബന്ധുക്കളെ കാണിച്ചതോടെയാണ് മരിച്ചത് സുരേഷാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു.

