തിരുവനന്തപുരം നഗരത്തിലെ രാത്രി അപകടം വിതച്ച കാര്‍ മണിയന്‍പിളള രാജുവിന്റെതെന്ന് സംശയം
തിരുവനന്തപുരം: നഗരത്തില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്ന പോയ കാര്‍ മണിയന് പിളള രാജുവിന്റേത് എന്ന നിഗമനത്തില്‍. തിരുവനന്തപുരം വഴുതക്കാട് ഉളള ക്ലബിന് സമീപം വച്ചാണ് കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചത്. രാത്രി പത്തോടെയാണ് സംഭവം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇടിച്ച കാറിന്റെ വിവരങ്ങള്‍ ശേഖരിച്ചത്. സുധീര്‍കുമാര്‍ രാജു എന്നയാളുടേതാണ് കാര്‍. ഇത് മണിയന്‍പിളള രാജുവാണെന്ന് പോലീസ് സൂചിപ്പിക്കുന്നു. കാര്‍ ഓടിച്ചത് രാജുവാണോ എന്ന് അറിയില്ല. അതിനിടെ മണിയന് പിളള രാജുവിന്റെ ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പറയുന്നു.
ട്രിവാന്‍ഡ്രം ക്ലബില്‍ നിന്നും ഇറങ്ങി വന്ന കാറാണ് ബൈക്ക യാത്രികരെ ഇടിച്ചിട്ടത്. കാറിന്റെ നമ്പര്‍ പ്ളേറ്റ് ഇടിയില്‍ താഴെ വീഴുകയും ചെയ്തു.

