Spread the love

നവജാത ശിശുക്കളെ വില്‍ക്കുന്ന റാക്കറ്റ് കോട്ടയത്ത് പിടിയിലായി

അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന നവജാത ശിശുക്കളെ വില്‍ക്കുന്നുവെന്ന പരാതിയില്‍ കോട്ടയം ഈരാറ്റുപേട്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂര്‍ രാമനാഥപുരം രാംനഗറില്‍ (നമ്പര്‍-36), ടീച്ചേഴ്‌സ് കോളനിയില്‍ മുപ്പിളി രാജ (27), ഇടുക്കി പുള്ളിക്കാനം പുതുക്കാട് കൂണ്ടാനിയില്‍ വീട്ടില്‍ കെ.എസ്. അര്‍ജുന്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തേ യുവതിയെ പാര്‍പ്പിച്ചിരുന്ന തീക്കോയിയിലെ വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ 2 പേരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പോലീസാണ് നടപടിയെടുത്തത്.

യുവതിയുടെ പരാതിയില്‍ ഇവര്‍ക്ക് നവജാതശിശുക്കളെ വില്‍ക്കുന്ന സംഘവുമായി ബന്ധമുണ്ടെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഏഴുമാസം ഗര്‍ഭിണിയായ 22 വയസ്സുള്ള അസം സ്വദേശിനി കേരളത്തിലെത്തിയത് പ്രസവംവരെ കഴിയാനും കുഞ്ഞിനെ സംരക്ഷിക്കാനും ഒരിടംതേടിയാണ്. എന്നാല്‍, ചെന്നുപെട്ടത് നവജാതശിശുക്കളെ വില്‍ക്കുന്ന മാഫിയയുടെ ചതിക്കുഴിയില്‍.ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ നിരന്തര സമ്മര്‍ദത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് നാടുവിട്ടത്. ഒന്നരവയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ യുവതി വീണ്ടും ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവും വീട്ടുകാരും എതിരായത്.

വീടു വിട്ടിറങ്ങിയശേഷം ഡല്‍ ഹില്‍വെച്ചാണ് സന്നദ്ധസംഘടനയെന്നു കരുതി ‘ആര്‍ഷിഫ് കെയര്‍’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഒരു സംഘവുമായി പരിചയപ്പെട്ടത്. പ്രസവ ച്ചെലവും താമസവും സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ചാണ് കേരളത്തിലേക്കു വന്നത്. ജൂലായ് 16 -ന് കോട്ടയത്തെത്തി.ബെംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുന്ന അര്‍ജുന്‍, ഹര്‍ഷിത എന്നിവര്‍ ചേര്‍ന്ന് യുവതിയെ പാലായ്ക്കടുത്ത് തീക്കോയിയിലെ റബ്ബര്‍ത്തോട്ടത്തിന് നടുവിലുള്ള വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. കോയമ്പത്തൂര്‍ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ്‌സ് അനിത, ഭര്‍ത്താവ് രാജ (കാര്‍ത്തിക്) എന്നിവരുടെ ഗസ്റ്റ് ഹൗസായി രുന്നു അത്.പ്രസവശേഷം കുഞ്ഞിനെ മൂന്നുലക്ഷംരൂപയ്ക്ക് നല്‍കണമെന്ന ആവശ്യം സംഘം ഉന്നയിച്ചപ്പോഴാണ് ചതിയില്‍പ്പെട്ടതു മനസിലാക്കിയത്.വഴിയില്‍ പരിചയപ്പെട്ട അങ്കണവാ ടി അധ്യാപികയുടെ സഹായത്തോടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ അഭയംതേടി വിവരം അറിയിച്ചു. യുവതിയെ പിന്നീട് കോട്ടയം ഗാന്ധിന ഗറിലെ ‘സാന്ത്വനം’ അഭയകേന്ദ്രത്തിലാക്കി. ഹര്‍ഷിതയ്‌ക്കെതിരെയും പോലീസ് കേസെടുത്തു.